ആ താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമോ എന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി..
ആ താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമോ എന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി..
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ അവസാന വിദേശ താരം ആരാണെന്ന് അറിയാൻ വേണ്ടിയാണ്.ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചും ഇതിനെ പറ്റി പ്രതികരിച്ചതോടെ ആരാധകർ ഏറെ ആവേശത്തിലാണ്.വരാൻ ഇരിക്കുന്ന വിദേശ താരം തങ്ങളുടെ ടീമിന് ഒരു എക്സ്ട്രാ പവർ നൽകുമെന്നാണ് ഇവാൻ വുകമനോവിച് ഇന്നലെ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ലാ ലീഗ ടീമായ റയോ വല്ലാക്കനോയിൽ നിന്ന് സെന്റർ ഫോർവേഡായ സ്പാനിഷ് താരം സെർജിയോ മോറനോയെ ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.ലാ ലീഗയിൽ കളിക്കുന്ന ഒരു സ്പാനിഷ് താരത്തെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടുണ്ട്.താരം ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്നും പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ സൂചിപ്പിച്ചിരുന്നു.
എന്തായാലും ഇപ്പോൾ ഈ ട്രാൻസ്ഫർ അവസാന മണിക്കൂറുകളിലാണെന്നാണ് അറിയാൻ കഴിഞ്ഞത്.കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി തന്നെ താരത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമം ആരംഭിച്ചുവെന്ന് ശക്തമായ റിപ്പോർട്ടുകളുണ്ട്. ഇനി താരത്തിന്റെ ഒരു "yes " കൂടി ലഭിച്ചാൽ ഈ ട്രാൻസ്ഫർ പൂർത്തിയായേക്കാം.
കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "xtremedesportes" പിന്തുടരുക
Our Whatsapp Group
Our Telegram
Our Facebook Page